ഹരിപ്പാട്: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് വിമുക്തഭടൻ മരിച്ചു. മുതുകുളം തെക്ക് ശ്രീലയത്തില്‍ സുഗതനാണ് (57) മരിച്ചത്. ദേശീയപാതയില്‍ രാമപുരം ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം. വീട്ടിൽനിന്ന് ജോലിക്ക് ഏവൂരിലെ സ്വന്തം ബേക്കറിയിലേക്ക് പോകുന്നതിനിെട രാമപുരം ക്ഷേത്രത്തിന് സമീപം ബൈക്കിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുഗതൻ തൽക്ഷണം മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുനിത. മക്കൾ: ശ്രീജി, ശ്രീനി. മരുമകൻ: സുജിത്ത്.