ഹരിപ്പാട്: ബൈക്ക് യാത്രികനായ യുവാവിനെ ഓടയിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ തെക്ക് പാലപ്പറമ്പിൽ പടീറ്റതിൽ കൃഷ്ണനാചാരിയുടെ മകൻ കൃഷ്ണകുമാറാണ് (39) മരിച്ചത്. വ്യാഴാഴ്ച രാത്രി 12 ഒാടെ കരുവാറ്റ മഞ്ജുളേത്ത് ദേവിക്ഷേത്രത്തിന് സമീപെത്ത സുഹൃത്തിെൻറ വീട്ടിൽ പോയി മടങ്ങിയതാണ്. ക്ഷേത്രത്തിന് കിഴക്കുള്ള പഞ്ചായത്ത് റോഡിനോട് ചേർന്ന് തുറന്ന ഓടയിലാണ് വീണുകിടന്നത്. വെള്ളിയാഴ്ച പുലർച്ച പത്രവിതരണക്കാരനാണ് ഒരാൾ വീണുകിടക്കുന്ന വിവരം െപാലീസിനെ അറിയിച്ചത്. ഉടൻ ഹരിപ്പാട്ടുനിന്ന് എത്തിയ പൊലീസ് കൃഷ്ണകുമാറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ആലപ്പുഴയിൽനിന്ന് വിരലടയാള വിദഗ്ധർ സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. അവിവാഹിതനാണ്. മാതാവ്: ജാനകി.