പത്തിരിപ്പാല: പേരൂർ ഗാന്ധി സേവാസദനം മുണ്ടനരികിൽ വീട്ടിൽ പരേതനായ ചാമിയുടെ മകൻ കുഞ്ചൻ (65) നിര്യാതനായി. കേരള കലാമണ്ഡലത്തിലെ റിട്ട. ജീവനക്കാരനായിരുന്നു. കലാമണ്ഡലം കരുണാകരൻ സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്. കഥകളിയുടെ അണിയറ കലാകാരനായിരുന്നു.
ഭാര്യ: രുഗ്മണി. മക്കൾ: സന്തോഷ് കുമാർ (സി.പി.എം പേരൂർ ലോക്കൽ കമ്മിറ്റി അംഗം), രമേഷ് കുമാർ, രാജേഷ് കുമാർ, സദനം മുകേഷ് കുമാർ. മരുമക്കൾ: പ്രിയ, രമ്യ, സുകന്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.