കരിങ്കല്ലത്താണി: മരംവെട്ട് തൊഴിലാളി മരക്കൊമ്പുകൾ മുറിക്കുന്നതിനിടെ വീണ് മരിച്ചു. ആലിപ്പറമ്പ് കാമ്പുറം പൊടെക്കാട്ടെ പെരുമ്പാല യൂസഫ് (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.30ന് അയല്‍വാസിയുടെ പുരയിടത്തിലെ മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഉമ്മുസല്‍മ. മക്കള്‍: ഷഫീഖ്, ആഷിഖ്, ആയിഷ. മരുമകന്: സാദിഖലി.