കല്ലടിക്കോട്: പടിഞ്ഞാറെക്കര കൊങ്ങശ്ശേരി വീട്ടിൽ ശ്രീകുമാരനുണ്ണി (87) നിര്യാതനായി. കോങ്ങാട് കെ.പി.ആർ.പി സ്കൂൾ പ്രധാനാധ്യാപകൻ, കരിമ്പ പഞ്ചായത്ത് പ്രസിഡൻറ്, വള്ളുവ ശബ്ദം വാരിക പത്രാധിപർ, പബ്ലിഷർ, മീൻവല്ലം ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ട് ആസൂത്രണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും കേരള കൗമുദി പത്രാധിപരുമായിരുന്ന കെ. വിജയ രാഘവൻ സഹോദരനാണ്. ഭാര്യ: രമണി (റിട്ട. പ്രധാനാധ്യാപിക ചെർപ്പുളശ്ശേരി ഹൈസ്കൂൾ). മക്കൾ: പത്മകുമാർ (ശ്രീകൃഷ്ണ ഫാർമസി, ചെർപ്പുളശ്ശേരി), വിജയകുമാർ (എസ്.ബി.ഐ ചെർപ്പുളശ്ശേരി). മരുമക്കൾ: ദിവ്യ, ജോത്സന (അധ്യാപിക അടക്കാപുത്തൂർ ശബരി ഹയർ സെക്കൻഡറി സ്കൂൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.