ആലപ്പുഴ: വിധവ പെൻഷന് അപേക്ഷിക്കാൻ ആലപ്പുഴ നഗരസഭ ഓഫിസിലെത്തി മടങ്ങിയ സ്ത്രീ ദേശീയപാതയിൽ ലോറിയിടിച്ച് മരിച്ചു. ആലപ്പുഴ മംഗലം വാർഡിൽ പനയ്ക്കൽപറമ്പിൽ മേഴ്സിയാണ് (54) മരിച്ചത്.തിങ്കളാഴ്ച ൈവകീട്ട് 3.30ന് കൊമ്മാടിക്ക് സമീപമായിരുന്നു അപകടം. കർഷകത്തൊഴിലാളി ക്ഷേമനിധിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് കൊമ്മാടിയിെല ജനസേവന കേന്ദ്രത്തിൽപോയശേഷം മഴയത്ത് റോഡ് മുറിച്ചുകടക്കവെ തിരുവനന്തപുരത്തേക്ക് പോയ ലോറി ഇടിക്കുകയായിരുന്നു. ആലപ്പുഴ നഗരസഭ ഓഫിസിൽ ഉച്ചക്ക് 2.15ന് എത്തിയ ഇവർ വിധവ പെൻഷനുള്ള അപേക്ഷ കൗൺസിലർ കെ.എ. ജെസിമോളുടെ കൈയിൽനിന്ന് വാങ്ങിയശേഷമാണ് മടങ്ങിയത്. ലോറി ഡ്രൈവർ ഒറ്റപ്പാലം പടിഞ്ഞാെറ പീടിയാക്കൽ െനല്ലുകുറിച്ചി ഹുസൈനെ (58) നോർത്ത് െപാലീസ് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിെലടുത്തു. രണ്ടുമാസം മുമ്പാണ് കിടപ്പുരോഗിയായ ഇവരുടെ ഭർത്താവ് നെൽസൺ മരിച്ചത്. മക്കൾ: അഞ്ജു ജോസ്, ആൻസി ദീപു. മരുമക്കൾ: ജോസ്, ദീപു. സംസ്കാരം െചാവ്വാഴ്ച.