ചെങ്ങന്നൂർ: വീടിനുമുന്നിൽ വെള്ളം കയറിയതറിയാതെ പുറത്തിറങ്ങിയ വയോധികൻ കാൽവഴുതി വീണ് മരിച്ചു. മാന്നാർ കുരട്ടിശ്ശേരി മൂന്നാം വാർഡിൽ പാവുക്കര ഇടത്തയിൽ കോളനിയിൽ പത്മനാഭനാണ് (71) മരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് അപകടം. ഭാര്യ: ഓമന. മക്കൾ: സിന്ധു, സന്തോഷ്. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം പൊതുവൂർ ശ്മശാനത്തിൽ.