കൊല്ലങ്കോട്: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുതലമട പറയമ്പള്ളം പരേതനായ പഴണിയുടെ മകൻ മണികണ്ഠനാണ് (37) മരിച്ചത്. രണ്ട് ദിവസം മുമ്പ് കരിങ്കുളത്തായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: വെള്ള. ഭാര്യ: അജിത. മക്കൾ: അനുശ്രീ, അനുഷിക. സഹോദരങ്ങൾ: ശിവൻ, മുരുകൻ, കൃഷ്ണൻ.