തച്ചനാട്ടുകര: ദേശീയപാത നാട്ടുകൽ അമ്പത്തിയഞ്ചാം മൈലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കുണ്ടിൽ ഇസ്മായിലിെൻറ മകൻ മുഹമ്മദലിയാണ് (34) മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. മുന്നിൽ പോയിരുന്ന സ്കൂട്ടർ പെട്ടെന്ന് തിരിച്ചപ്പോൾ മുഹമ്മദലി സഞ്ചരിച്ച ബൈക്ക് സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുഹമ്മദലിയെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.