അലനല്ലൂർ: സ്കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എടത്തനാട്ടുകര പാലക്കുന്നിലെ അരിമ്പ്രതൊടി വീട്ടില്‍ ശ്രീധരെൻറ മകള്‍ മേഘയാണ് (23) മരിച്ചത്. പെരിന്തല്‍മണ്ണ സുതാര്യ ലാബിലെ ജീവനക്കാരിയായിരുന്നു. നവംബർ ഒന്നിന് വണ്ടൂര്‍ ചെറുകോടായിരുന്നു അപകടം. സുഹൃത്തിെൻറ വിവാഹത്തില്‍ പങ്കെടുക്കാൻ കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ്: സീമ. സഹോദരന്: ആകാശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.