ആലപ്പുഴ: വലിയമരം വാർഡ് പുന്നയ്ക്കൽ പുരയിടം ഉമ്മർകുഞ്ഞിെൻറ (ചായക്കട ഉമ്മർ) മകളും മുഹമ്മദ് അമീെൻറ ഭാര്യയുമായ ജാസ്മിൻ അമീൻ (53) നിര്യാതയായി. സൗദി അറേബ്യയിലെ ബുറൈദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. ചൊവ്വാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷം വിശ്രമിക്കുകയായിരുന്ന ജാസ്മിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 10 വർഷത്തോളമായി അധ്യാപികയായ ജാസ്മിൻ അൽഖസീമിലെ സാംസ്കാരിക- വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരിൽ പ്രധാനിയുമായിരുന്നു. മലയാളം മിഷൻ സൗദി ചാപ്റ്റർ അധ്യാപകവിദഗ്ധ സമിതി അംഗമാണ്. മൃതദേഹം ബുറൈദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഏകമകൾ: അലിയ അമീൻ.