കുട്ടനാട്: നീരേറ്റുപുറം കുമ്മാട്ടി പരേതനായ കുഞ്ഞച്ചെൻറ ഭാര്യ അന്നയെ (75) വെള്ളക്കെട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് അയൽവാസിയുടെ വീടിെൻറ മുകൾ നിലയിലാണ് അന്നയും കുടുംബവും താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ടിന് മകൻ ബെന്നിച്ചെനാപ്പം മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ച ഒന്നോടെ ബെന്നിച്ചൻ ഉണർന്നു നോക്കുമ്പോൾ അമ്മയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ താഴെ വെള്ളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റുമക്കൾ: ജോസ്, ജിഷ. മരുമക്കൾ: സാറാമ്മ, ഷെൽവി, പരേതനായ ജോജി.