ചെങ്ങന്നൂർ: ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മാന്നാർ വലിയകുളങ്ങര കാരാഴ്മ കൊട്ടാരത്തിൽ ഇ.എൻ. ത്രിവിക്രമൻ നമ്പൂതിരി (88) നിര്യാതനായി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എറണാകുളം, ചോറ്റാനിക്കര തുടങ്ങിയ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ ഇരിങ്ങാലക്കുട എരിങ്ങനവള്ളി മനയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ സുശീല തമ്പുരാട്ടി. മക്കൾ: രാജരാജവർമ (പ്രദീപൻ, അശ്വതി മാർബിൾസ്, മാന്നാർ), കേരളവർമ രാജ (ഷാജി, മഹാത്മ ബോയ്സ് സ്കൂൾ, ചെന്നിത്തല), രവി വർമരാജ (ബിജി). മരുമകൾ: സുമ വർമ (കിളിമാനൂർ കൊട്ടാരം, മഹാത്മ പബ്ലിക് സ്കൂൾ, ചെന്നിത്തല). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കാരാഴ്മ കൊട്ടാരത്തിൽ.