മണ്ണഞ്ചേരി: സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിക്കവെ റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. കാളാത്ത് കട്ടപുല്ലിൽ രമേശെൻറ ഭാര്യ രെജിയാണ് (48) മരിച്ചത്. സമഗ്രശിക്ഷ കേരള ബി.ആർ.സി ചേർത്തലയിലെ വർക്ക് എക്സ്പീരിയൻസ് അധ്യാപികയായിരുന്നു. ഒക്ടോബർ 27ന് പുന്നപ്ര വയലാർ ദീപശിഖ പരിപാടിയിൽ പങ്കെടുക്കാൻ വയലാറിലേക്ക് പോകുംവഴി രാവിലെ 8.30ന് കാളാത്ത് ജങ്ഷന് സമീപമായിരുന്നു അപകടം.