വള്ളികുന്നം: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗംവും സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വള്ളികുന്നം മണക്കാട്ട് ലക്ഷ്മി ഭവനത്തിൽ അഡ്വ. എസ്. രാജേഷ് (46) നിര്യാതനായി. കേരള സർവകാലശാല യൂണിയൻ ചെയർമാൻ, സെനറ്റ് മെമ്പർ, എസ്.എഫ്.ഐ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മാവേലിക്കര ബാറിലെ അഭിഭാഷകനായിരുന്നു. മൃതദേഹം ഞായറാഴ്ച രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിലെ പൊതു ദർശനത്തിന് ശേഷം ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: വിദ്യാ ലക്ഷ്മി.