അരൂർ: കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചന്തിരൂർ വലിയവീട് ബാലകൃഷ്ണനാണ് (55) മരിച്ചത്. ശനിയാഴ്ച പുലർച്ച മൂന്നിന് ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ ദേശീയപാതയിൽ അരൂർ ക്ഷേത്രം കവലയിലെ സിഗ്നലിൽെവച്ചാണ് അപകടം. സിഗ്നലിൽ നിർത്തിയ ബൈക്കിനുപിന്നിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ബൈക്കിനെ തട്ടിത്തെറിപ്പിച്ചത്. ഇടപ്പള്ളി ലുലുമാൾ പി.വി.ആർ തിയറ്റർ ഓപറേറ്ററാണ് ബാലകൃഷ്ണൻ. കോവിഡ് കാലമായതിനാൽ ഇല്ലാതായ ജോലിക്ക് കഴിഞ്ഞ 17 മുതലാണ് പോയിത്തുടങ്ങിയത്. ഭാര്യ: ആശ. മക്കൾ: അരുൺകൃഷ്ണ, അമൽകൃഷ്ണ.