മാവേലിക്കര: മറ്റം വടക്ക് തെക്കേവീട്ടിൽ സി.ഐ. രാജൻ (82) കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ഷാർജയിൽ മകളുടെ അടുത്തേക്ക് പോകാൻ എത്തിയ രാജൻ, പരിശോധനക്ക് അകത്തുനിൽക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. അധികൃതർ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: കരുനാഗപ്പള്ളി കുന്നേൽ പരേതയായ സോഫി. മക്കൾ: റാണി, റോണി, റോമി. മരുമക്കൾ: രാജു, ഷീൻ, സീം. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പത്തിച്ചിറ സെൻറ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.