അമ്പലപ്പുഴ: ബൈക്കിടിച്ച് പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥൻ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് പറവൂർ കാട്ടുങ്കൽ വെളിയിൽ മണിയപ്പനാണ് (63) മരിച്ചത്. എ.ഐ.ടി.യു.സി നിർമാണ തൊഴിലാളി യൂനിയൻ പറവൂർ യൂനിറ്റ് അംഗമാണ്. ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വെള്ളിയാഴ്ച വൈകീട്ട് ആറോടെ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: സുധ. മക്കൾ: സ്മിത, രമ്യ.