ആറാട്ടുപുഴ: വള്ളത്തിൽനിന്ന് കാൽ വഴുതി വീണ യുവാവ് മരിച്ചു. കൊല്ലം തേവലക്കര സ്വദേശി രതീഷാണ് (ശരവണൻ -30) ബുധനാഴ്ച വൈകീട്ട് ഏഴരയോടെ തൃക്കുന്നപ്പുഴ പാനൂർ അമ്പലശ്ശേരി കടവിന് സമീപം വെള്ളത്തിൽ വീണ് മരിച്ചത്. രതീഷും സംഘവും കൈനകരിയിൽനിന്ന് തടി വെട്ടി കൊല്ലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. വെള്ളത്തിൽ വീണയുടൻ വള്ളം നിർത്തി കൂടെയുണ്ടായിരുന്നവർ ബഹളംവെച്ചു. ഓടിയെത്തിയ നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മുങ്ങിയെടുത്തെങ്കിലും മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.