മാന്നാർ: ബി.സി ഡീസൽസ് സർവിസ് സ്ഥാപനങ്ങളുടെ ഉടമ ചെന്നിത്തല ചെറുകോൽ ഈഴക്കടവ് തെക്കേ കണത്തിൽ ചന്ദ്രാലയത്തിൽ വീട്ടിൽ എ. ബാലൻ (75) നിര്യാതനായി. മാവേലിക്കര എസ്.എൻ.ഡി.പി യൂനിയൻ കൗൺസിലർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, ജനതാദൾ ചെന്നിത്തല മണ്ഡലം ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ഹരിപ്പാട് ചേപ്പാട് മുളവന തെക്കേതിൽ കുടുംബാംഗം ചന്ദ്രിക. മക്കൾ: ബിന്ദു സന്തോഷ്, ബിനു ബാലൻ. മരുമക്കൾ: സന്തോഷ് കുമാർ, അനിത ബിനു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.