ചെങ്ങന്നൂർ: മുറിഞ്ഞകൽ പുത്തൻ വിളയിൽ വീട്ടിൽ പരേതനായ പി.പി. സൈമണിെൻറ ഭാര്യ മറിയാമ്മ സൈമൺ (89) ചെങ്ങന്നൂർ, മല്ലാശ്ശേരിൽ മകളുടെ വസതിയിൽ നിര്യാതയായി. പള്ളം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മകൾ: സോണി സാം (മല്ലാശ്ശേരിൽ ഏജൻസീസ്, ചെങ്ങന്നൂർ). മരുമകൻ: സാം മല്ലാശ്ശേരി (കേരള ട്രേഡേഴ്സ്ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി, ആത്മീയ നവോത്ഥാനം സംസ്ഥാന പ്രസിഡൻറ്). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് ചെങ്ങന്നൂർ സെൻറ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.