പൂച്ചാക്കൽ: ആന്നലത്തോട് പാലത്തിന് കിഴക്ക് നാലാംവാർഡിൽ പ്ലാസ്റ്റിക് ഷെഡിൽ തനിച്ച് താമസിച്ചിരുന്ന പെരുങ്ങാട്ടുതറയിൽ അബ്ദുസ്സലാമിലെ (നെട്ടൂരാൻ സലാം -66) മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് 3.30ന് നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൂച്ചാക്കൽ പൊലീസ് കേസെടുത്തു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: സൗമ്യ, സനൂപ്. മരുമകൻ: സഹീർ. ഖബറടക്കം തിങ്കളാഴ്ച 12ന് നെട്ടൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.