ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡിൽ കേളമംഗലം പള്ളിക്ക് വടക്ക് പ്ലാക്കിചിറയിൽ തങ്കച്ചനെ (56) മരിച്ച നിലയിൽ കണ്ടെത്തി. കുറച്ച് ദിവസമായി തങ്കച്ചനെ കാണാനില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്ത് താമസമില്ലാത്ത മറ്റൊരു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്ക് ശേഷം മടങ്ങിയെത്തിയതാണ്. ഏറെ നാളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.