ചാരുംമൂട്: പഴയ വീട് പൊളിക്കുന്നതിനിെട മുകളിൽനിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നൂറനാട് ഉളവുക്കാട് മടയിൻശേരി കിഴക്കതിൽ പൊടിയെൻറ മകൻ സുഭാഷാണ് (33) മരിച്ചത്. സുഭാഷിെൻറ വീടിന് സമീപെത്ത പഴയ വീട് പൊളിക്കുന്നതിനിെട ഞായറാഴ്ച വൈകീട്ട് ആറിനായിരുന്നു അപകടം. പരിക്കേറ്റ സുഭാഷിനെ സമീപെത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി എട്ടിന് മരിച്ചു. മാതാവ്: കുട്ടി. സഹോദരി: സുമ.