ചേർത്തല: കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 10ാം വാർഡിൽ കളത്തിൽ വീട്ടിൽ രാജേന്ദ്രെൻറ മകൻ രാജേഷിെൻറ (42) മൃതദേഹമാണ് കണ്ടെത്തിയത്. തിരുനെല്ലൂർ സ്കൂളിന് കിഴക്കുനിന്ന് ചൊവ്വാഴ്ച പുലർച്ച വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിന് പോയതാണ് രാജേഷ്. കാണാതായതിനുശേഷം വള്ളം കായലിൽ കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാസേനയും ആംബുലൻസും തിരച്ചിൽ നടത്തിവരുകയായിരുന്നു. കാണാതായ സ്ഥലത്തിന് സമീപംതന്നെയാണ് മൃതദേഹം കണ്ടത്. ചേർത്തല തഹസിൽദാർ ആർ. ഉഷ, ചേർത്തല പൊലീസ് എന്നിവരെത്തി നടപടി സ്വീകരിച്ചു.