\അമ്പലപ്പുഴ: വണ്ടാനം സ്വദേശിയെ കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് 18ാം വാർഡിൽ തൈപറമ്പുവീട്ടിൽ അബ്ദുല്ലയുടെ മകൻ അബ്ദുൽ റഹീമിനെ (41) യാണ് കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ ഓൾഡ് ഹാർബറിലെ ഹോട്ടലിൽ ജോലി ചെയ്തുവരുകയായിരുന്നു. ബുധനാഴ്ച രാവിലെ ഇദ്ദേഹം ജോലിക്കെത്താതിരുന്നതിനെ തുടർന്ന് ഹോട്ടൽ ഉടമ താമസസ്ഥലത്തുചെന്ന് നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. ഫോർട്ട്കൊച്ചി പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അവിവാഹിതനാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: റെഹിയാനത്ത്, റാഷിദ, റിയാസ്.