കായംകുളം: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് കാൽനടക്കാരി മരിച്ചു. കീരിക്കാട് തെക്ക് എരിയപ്പുറത്ത് ശശിയുടെ ഭാര്യ തങ്കച്ചിയാണ് (60) മരിച്ചത്. കായംകുളം കമലാലയം ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ തങ്കച്ചിയെ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: സജിത, സനേഷ്. മരുമക്കൾ: ബിനു, രാഖിത.