അടിമാലി: തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. പൂപ്പാറ ഗാന്ധിനഗർ സ്വദേശി അപ്പായിയുടെ മകൻ അമലാണ് (20) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കോയമ്പത്തൂർക്ക് പോകവേ പൊള്ളാച്ചിക്കടുത്ത് മുന്നിൽപോയ വാഹനം മുന്നറിയിപ്പില്ലാതെ യുടേൺ എടുത്തപ്പോഴാണ് അപകടം. മുന്നിലെ കാറിൽ അമലും സുഹൃത്ത് പ്രവീണും സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ അമൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രവീണിെൻറ കാലിന് ഒടിവുണ്ട്. രാജാക്കാട് എസ്.എസ്.എം കോളജിൽ മൂന്നാംവർഷ ബി.കോം വിദ്യാർഥിയാണ്. മാതാവ്: അഞ്ജു. സഹോദരി: അനിറ്റ.