കായംകുളം: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു.
കായംകുളം പ്രതാംഗമൂട് പണ്ടകശാല പടീറ്റതിൽ പരേതനായ പൂക്കുഞ്ഞിന്റെ മകൻ അനിയാണ് (41) മരിച്ചത്. കഴിഞ്ഞമാസം 31ന് സ്കൂട്ടറിൽ സഞ്ചരിക്കവെ ആപെ വാൻ ഇടിക്കുകയായിരുന്നു. മാതാവ്: സഫിയക്കുട്ടി. ഭാര്യ: സൗജ.