ആലപ്പുഴ: ആലപ്പുഴ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പഴവീട് മാപ്പിളശ്ശേരിയില്‍ സജീവിന്റെ മകന് ജോ അബ്രഹാം (25) മരിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ഓടെ ആലപ്പുഴ ബൈപാസില്‍ മാളികമുക്ക് മേല്‍പാലത്തിനു സമീപമായിരുന്നു അപകടം. കൊമ്മാടി ഭാഗത്തുനിന്ന് വന്ന എറ്റിയോസ് കാറും എതിരെയെത്തിയ കവചിത ലോറിയും വളവില്‍ കൂട്ടിയിടിച്ചെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ജോ അബ്രഹാമിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തെത്തുടര്‍ന്ന് ബൈപാസില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ പടര്‍ന്ന ഓയില്‍ അഗ്നിരക്ഷാസേന കഴുകിമാറ്റി. ജോയുടെ മാതാവ്: മിനി.