ചേർത്തല: കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികൻ ആലപ്പുഴ ആശ്രമം വാർഡിൽ സുമോദയ വീട്ടിൽ എം.ജി. രമേഷ് ബാബു (62) മരിച്ചു. ദേശീയപാതയിൽ തങ്കി കവലക്കു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. സ്വകാര്യ കയർ കയറ്റുമതി സ്ഥാപനത്തിലെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസറായ രമേഷ് രാവിലെ ജോലിക്ക് ബൈക്കിൽ പോകുമ്പോൾ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കൾ: റോഷിത് ബാബു, രാഹുൽ ബാബു.