ചേർത്തല: മത്സ്യബന്ധനത്തിനിടെ കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡിൽ നികർത്തിൽ ചക്രപാണിയുടെ മകൻ സി.എൻ. സുബിയാണ് (44) മരിച്ചത്. ചൊവ്വാഴ്ച രാത്രി വേമ്പനാട്ടുകായലിൽ മത്സ്യബന്ധനത്തിന് പോയതാണ്. വ്യാഴാഴ്ച രാവിലെ പള്ളിപ്പുറം ഇലഞ്ഞിക്കൽ പ്രദേശത്താണ് മൃതദേഹം കാണപ്പെട്ടത്. മാതാവ്: ശാന്ത. ഭാര്യ: സ്റ്റിനിയ. മക്കൾ: കാർത്തിക, നിവേദിത.