അരൂർ: ഇടക്കൊച്ചി കളരിക്കൽ പറമ്പിൽ ബാഹുലേയന്റെ മകൻ നിർമാണത്തൊഴിലാളിയായ മഹേഷ്കുമാർ (38) വൈദ്യുതാഘാതമേറ്റ് മരിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.30ന് ചന്തിരൂരിലെ നിർമാണ സ്ഥലത്തായിരുന്നു അപകടം. എഴുപുന്ന പഞ്ചായത്ത് ഒമ്പതാം വാർഡ് മഠത്തിൽച്ചിറ വീട്ടിലായിരുന്നു താമസം. നില അഴിക്കുന്നതിനിടെ പൊക്കിയ പൈപ്പ് ലൈനിൽ മുട്ടിയാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷൈനിമോൾ. മക്കൾ: ആദിത്യൻ, ആരവ്. സംസ്കാരം പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് അരൂർ പൊതുശ്മശാനത്തിൽ.