ചേർത്തല: ചേർത്തല ചെറുപള്ളിക്കാട്ട് പരേതനായ വർഗീസ് സെബാസ്റ്റ്യന്റെ ഭാര്യ അനറ്റ് സെബാസ്റ്റ്യൻ (80) നിര്യാതയായി. എറണാകുളം കാക്കനാട് കോഴിപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ഷെറിൻ മാത്യു, ഷർമിള ജോസഫ്, അഡ്വ. ഷിരാജ് സെബാസ്റ്റ്യൻ, മനോജ് സെബാസ്റ്റ്യൻ (സൂത്തിങ് സ്ക്വയർ). മരുമക്കൾ: മാത്യു തളിയത്ത് (സൗത്ത് ഇന്ത്യൻ ബാങ്ക്), കെ.സി. ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), റോസ്മോൾ ഷിരാജ് തോട്ടക്കാട്, ലിസ മനോജ് കപ്പാട്. സംസ്കാരം തിങ്കളാഴ്ച 4.30ന് ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.