ആലപ്പുഴ: എ.സി റോഡിൽ സ്കൂട്ടർ മറിഞ്ഞ് പഞ്ചായത്ത് ജീവനക്കാരൻ മരിച്ചു. രാമങ്കരി പഞ്ചായത്ത് അറ്റൻഡർ മാരാരിക്കുളം പൊള്ളേത്തൈ വാവക്കാട് വീട്ടിൽ വി.പി. ജോസിയാണ് (42) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10ന് രാമങ്കരി വേഴപ്ര ടൈറ്റാനിക് പാലത്തിന് സമീപമാണ് ജോസിയെ സ്കൂട്ടറിൽനിന്ന് റോഡിലേക്ക് വീണനിലയിൽ കണ്ടത്.നാട്ടുകാർ പുളിങ്കുന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: റോസ് മേരി. മക്കൾ: ജോസ്മി, ജോനാഥ്.