കോന്നി: കോന്നിയിൽ മധ്യവയസ്കനെ കൃഷിയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കുപുറം പുത്തൻബംഗ്ലാവിൽ ഷാജിയാണ് (49) മരിച്ചത്. കഴിഞ്ഞ ദിവസം ഷാജിയെ കാണാതായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീടിന് കുറച്ച് അകലെയായി കൃഷിയിടത്തിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോന്നി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: മിനി.