വർക്കല: ജനാർദനപുരം കൂട്ടപ്പുര വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ മകൻ അഡ്വ. വർക്കല ബി. സജീവ് കുമാർ (62) നിര്യാതനായി. സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ സജീവ്സ് കോളജിന്റെ പ്രിൻസിപ്പലും വർക്കല, ആറ്റിങ്ങൽ കോടതികളിലെ അഭിഭാഷകനുമായിരുന്നു. വർഷങ്ങളായി വർക്കല ശ്രീ ജനാർദനസ്വാമി ക്ഷേത്രത്തിൽ ഭക്തർക്കായി ഭഗവദ്ഗീത ക്ലാസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ വർക്കലയിൽ നിന്ന് ആറ്റിങ്ങലിലേക്കുള്ള യാത്രാമധ്യേയാണ് മരണം. ഭാര്യ: ഗായത്രി (ലീഗൽ അസിസ്റ്റന്റ് സെക്രേട്ടറിയറ്റ്). മകൾ: ദേവു ജി. നായർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.