പെരിന്തൽമണ്ണ: മാനത്തുമംഗലം പള്ളിക്ക് സമീപം പരേതനായ പള്ളിയാൽതൊടി അബ്ദുല്ലയുടെ മകൻ അബ്ദുൽ ഗഫൂർ (58) നിര്യാതനായി. എം.ജി.എം ഓട്ടോ കൺസൽട്ടന്റ് ഉടമയായിരുന്നു. ഭാര്യമാർ: നെച്ചിക്കാടൻ ശരീഫ (ആമക്കാട്), പരേതയായ വട്ടപ്പറമ്പിൽ സുഹറ (മങ്കട).മക്കൾ: സൽമാനുൽ ഫാരിസ് (സിവിൽ പൊലീസ് ഓഫിസർ, പെരിന്തൽമണ്ണ സ്റ്റേഷൻ), ഷിബില ഷെറിൻ, പരേതനായ സൽമാനുൽ ഇത്തിഷാം. മരുമക്കൾ: കെ.വി. തസ്നി (ഗൂഡല്ലൂർ), സൽമാൻ പേരൂർക്കാടൻ (തിരൂർക്കാട്). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മാനത്തുമംഗലം ജമാമസ്ജിദ് ഖബർസ്ഥാനിൽ.