കോട്ടക്കൽ: പെരുമണ്ണ പരേതനായ ചെരിച്ചി പോക്കർ ഹാജിയുടെ മകൻ കോയ ഹാജി (കോയാപ്പു -69) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: ഡോ. ശബ്ന, ഡോ. തസ്ലീം, തഹ്സീൻ, ശഹാസിബ്. മരുമക്കൾ: ഡോ. ജമാൽ കൊടിയത്തൂർ, ഡോ. നജ്മ അരീക്കൽ, ഡോ. നജ്മ പെരിന്തൽമണ്ണ. സഹോദരന്മാർ: ചെറിയാപ്പു ഹാജി (തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), ഇബ്രാഹിം, ഹംസ (അബൂദബി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പെരുമണ്ണ ജുമാ മസ്ജിദിൽ.