താനൂർ: മധ്യപ്രദേശ് സി.ആർ.പി.എഫ് ട്രെയിനിയായ ഒഴൂർ കുറുവട്ടിശേരിയിലെ വി. സുധീഷ് (23) നിര്യാതനായി. സൈനിക ക്യാമ്പിൽ വെച്ച് അഞ്ച് ദിവസം മുമ്പ് രോഗം ബാധിച്ചാണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് സൈനിക പരിശീലനത്തിന് ചേർന്നത്. വടേരി ശശി-ബിന്ദു ദമ്പതികളുടെ മകനാണ്. സേനാംഗങ്ങളുടെ സാന്നിധ്യത്തിൽഔദ്യോഗിക ബഹുമതികളോടെ കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ സംസ്കാരം നടത്തി. സഹോദരങ്ങൾ: പ്രദീഷ്, ഷിനി.