പരപ്പനങ്ങാടി: പാലത്തിങ്ങലിലെ പരേതനായ ചപ്പങ്ങത്തിൽ മുഹമ്മദിന്റെ മകൻ സി. ചേക്കുട്ടി ഹാജി (86) നിര്യാതനായി. 32 വർഷമായി പാലത്തിങ്ങൽ മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി ജനറൽബോഡി അംഗവുമാണ്. ഭാര്യ: പരേതയായ നഫീസു. മക്കൾ: സൈതലവി, അബ്ദുറഹ്മാൻകുട്ടി (പരപ്പനങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പരപ്പനങ്ങാടി കോഓപറേറ്റിവ് കോളജ് സെക്രട്ടറി), സുബൈർ ബാഖവി (പരപ്പനങ്ങാടി മുനിസിപ്പൽ സമസ്ത കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ്), യൂസുഫ്, ഉമറുൽ ഫാറൂഖ് ഹുദവി (പരപ്പനങ്ങാടി മുനിസിപ്പൽ എസ്.വൈ.എസ് പ്രസിഡന്റ്, ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി അധ്യാപകൻ), ഇസ്ഹാഖ്, ആയിശ, ജുബൈരിയ്യ, പരേതനായ മുഹമ്മദ്കുട്ടി എന്ന ബാവ. മരുമക്കൾ: സൈതലവി (താനൂർ), നസീമ, ആസ്യ, മുനീറ, എം.പി. മൈമൂന, റഷീദ, മൈമൂന കാക്കഞ്ചേരി, ഖദീജ.