തേഞ്ഞിപ്പലം: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് മരിച്ചു. സര്‍വകലാശാല ലൈബ്രറി അസി. സെക്ഷന്‍ ഓഫിസര്‍ ആലപ്പുഴ ചേര്‍ത്തല ശങ്കരമംഗലത്ത് പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെ മകന് മധുസൂദനന് (54) ആണ് മരിച്ചത്. നവംബര്‍ 30ന് സര്‍വകലാശാല സെന്‍ട്രല്‍ കോഓപറേറ്റിവ് സ്റ്റോറിന് മുന്നില്‍ ദേശീയപാതയിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. മാതാവ്: പരേതയായ ലീലാമ്മ. സഹോദരങ്ങള്‍: ഗീത, പ്രതാപ് കുമാര്‍, സിന്ധു, പരേതനായ ലക്ഷ്മണകുമാര്‍.