പാണ്ടിക്കാട്: കോണിയിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിങ് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് കക്കുളം ഹൈസ്കൂൾപടിയിലെ കണക്കൻതൊടിക ബീരാന്റെ മകൻ മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഇരിങ്ങാട്ടിരിയിൽ പെയിന്റിങ് ജോലിക്കിടെയാണ് കോണിയിൽനിന്ന് വീണത്. തലക്ക് ഗുരുതര പരിക്കേറ്റ റഫീഖ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പാണ്ടിക്കാട് ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സാഹിറ ബാനു. മകൻ: ഷഹീർ ഷാൻ.