തിരൂരങ്ങാടി: ബന്ധുവീട്ടിലേക്ക് വിവാഹത്തിന് മക്കളോടൊപ്പം പോകുമ്പോൾ ബസിൽ കുഴഞ്ഞുവീണ യുവതി മരിച്ചു. മൂന്നിയൂർ പാലക്കൽ എറളാട്ടിൽ രാജേന്ദ്രന്റെ ഭാര്യ മഞ്ജു (സരിത- 35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താനൂരിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി മക്കളോടൊപ്പം പരപ്പനങ്ങാടിയിലെത്തി ബസിൽ കയറിയിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൂർക്കത്തിൽ രവീന്ദ്രൻ നായരുടെയും ശ്യാമളയുടെയും മകളാണ്. മക്കൾ: ശീതൾ, ശിഖ, ഷിയ. സഹോദരങ്ങൾ: സബിത, പരേതനായ സതീഷ്.