സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രി വളപ്പിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര (19) യെയാണ് ഞായറാഴ്ച 4.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുൽത്താൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിർമാണം നടക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ സമീപത്ത് വീണുകിടക്കുന്ന നിലയിൽ അക്ഷരയെ തൊഴിലാളികളാണ് ആദ്യം കണ്ടത്. സംഭവമറിഞ്ഞ് ആശുപത്രി അധികൃതരും പൊലീസും സ്ഥലത്തെത്തി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അക്ഷരയെ കാണാനില്ല എന്നു കാണിച്ച് രക്ഷിതാക്കൾ സുൽത്താൻ ബത്തേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ സുൽത്താൻ ബത്തേരിയിൽ തന്നെ ഉണ്ടെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയായിരുന്നു.
പാരാമെഡിക്കൽ വിദ്യാർഥിനിയാണ് അക്ഷര. മാതാവ്: വിദ്യ. സഹോദരൻ: അക്ഷയ്.