വലമ്പൂർ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ മെംബറും പൊതു പ്രവർത്തകനുമായിരുന്ന മേലേ പൂപ്പലത്ത് കെ.ടി. അഷ്റഫ് മാലിക്ക് (57) നിര്യാതനായി. ആദ്യകാല പ്രവാസി സംരംഭകനും പെരിന്തൽമണ്ണ ജാസ്മിൻ ബിസിനസ് ഗ്രൂപ് കിഡ്സ് പാർക്ക് ഉടമയുമായിരുന്നു.പിതാവ്: പരേതനായ കണ്ണൻതൊടി അബൂബക്കർ ഹാജി (റിട്ട. ചീഫ് ഫിനാൻസ് ഓഫിസർ, ഐ.എ.ആർ.ഐ, ഡൽഹി). മാതാവ്: പരേതയായ കോണിക്കുഴിയിൽ ഫാത്തിമ (താഴെ അരിപ്ര). ഭാര്യ: കരുവള്ളിപ്പാത്തിക്കൽ ഹഫ്സത്ത് (രാമപുരം ബ്ലോക്ക്പടി). മക്കൾ: ഐമൻ മാലിക് (സി ആൻഡ് സി ഷൂസ് പാർക്ക്, പെരിന്തൽമണ്ണ), യമീന മാലിക്ക് (ഖത്തർ), അഷ്ഫാഖ് മാലിക്ക് (ഇന്റീരിയർ ഡിസൈനർ, പെരിന്തൽമണ്ണ). മരുമക്കൾ: ഷിബ്ന ലത്തീഫ് മാടംപാറ (നാട്ടുകൽ), സി.എൻ.കെ. സുഫൈദ് അലി നാദാപുരം (എൻജിനീയർ, ഖത്തർ). സഹോദരങ്ങൾ: നജീബുല്ല, ലത്തീഫ്, സഹീദുല്ല, നൂറുൽ അമീൻ, നൂറുൽ അസീസ്, അഹദ് അക്ബർ, ഹംസ സമീർ, ജാസ്മിൻ.