തിരൂർ: എം.ഇ.എസ് തിരൂർ സെൻട്രൽ സ്കൂൾ മുൻ സൂപ്രണ്ടായിരുന്ന മുറിവഴിക്കൽ മൂപ്പിലക്കണ്ടി മുജീബ് റഹ്മാന്റെ ഭാര്യയും വളവന്നൂർ ബി.വൈ.കെ വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ലാബ് ഇൻസ്ട്രക്ടറുമായ തേവർക്കാട് നസീമ (45) നിര്യാതയായി. പിതാവ്: മലപ്പുറം ഡി.ഇ റിട്ട. പ്രൊവിഡന്റ് ഫണ്ട് ഓഫിസർ പി.ടി. താഹിർ. മാതാവ്: ആയിശാ ബീവി ചാന്തിരകത്ത്. മക്കൾ: നാസിം മുജീബ്, നിദ മുജീബ്. സഹോദരങ്ങൾ: അൻവർ (കുവൈത്ത്), പരേതനായ നൗഷാദ്.