കാരാട്: വാഴയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് ആറൊടി വീട്ടിൽ സി. അബ്ദുൽ അസീസ് (ബാവ -64) നിര്യാതനായി. കാരാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കാരാട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, മലപ്പുറം ജില്ല മുസ്ലിം ലീഗ് കൗൺസിലർ, മത്സ്യത്തൊഴിലാളി യൂനിയൻ (എസ്.ടി.യു) പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: അസ്കർ ഹുസൈൻ (ട്രഷറർ, വാഴയൂർ പഞ്ചായത്ത് ജി.സി.സി -കെ.എം.സി.സി), താഹിർ ഹുസൈൻ, മുഹമ്മദ് അബ്ദുറഹ്മാൻ, സീനത്ത്. മരുമക്കൾ: അബ്ദുൽ ജബ്ബാർ വാഴക്കാട് (സൗദി), ഷിബില, ഷാദിയ, ശബാന.