വാഴക്കാട്: ചെറുവട്ടൂർ വാക്കയിൽ മരം മുറിക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം. കിഴിശ്ശേരി തവനൂർ മുണ്ടിലാക്കൽ പരേതനായ കുന്നത്ത് മുഹമ്മദിന്റെ മകൻ അബ്ദുറസാഖാണ് (47) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മരത്തിൽ കയറി വലിയ കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ മുറിഭാഗം തിരിഞ്ഞുവന്ന് തലയുടെ പിൻവശത്ത് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അബ്ദുറസാഖിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം തവനൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ഫവാസ്, ഫായിസ, റബീഹത്ത്, അമീൻ.