താനൂർ: തിരൂർ പൊലീസ് ലൈനിന് സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. താനൂർ എളാരൻ കടപ്പുറത്തെ കുഞ്ചിത്താനകത്ത് ഷംസുദ്ദീൻ- റംല ദമ്പതികളുടെ മകൻ കെ. അൻഷാദ് മോൻ (21) ആണ് മരിച്ചത്. പുലർച്ച 1.50ന് ബൈക്ക് വൈദ്യുതിത്തൂണിലിടിച്ചതിനെ തുടർന്ന് പിറകിലിരുന്ന അൻഷാദ് മോൻ തെറിച്ചുവീഴുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ചിറക്കലെ അരുണിന് നിസ്സാര പരിക്കേറ്റു. തിരൂർ ഗവ. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സഹോദരങ്ങൾ: റഊഫ് റഹ്മാൻ, ഫാസിൽ, നബീൽ, ഷബീൽ.